ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ തു​ട​ർ​ക്ക​ഥ: സം​സ്ഥാ​ന പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം
Thursday, January 20, 2022 12:28 AM IST
മു​ക്കം: ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ​മൂ​ലം എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം. ഓ​ട​ത്തെ​രു​വ് വ​ള​വി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ ഗ​ർ​ത്ത​ത്തി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​തെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട സ​മ​യ​ത്ത് കാ​റി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​രീ​ക്കോ​ട് സ്വ​ദേ​ശി​യു​ടെ​താ​ണ് കാ​ർ. റോ​ഡ് വീ​തി​കൂ​ട്ടി ടാ​ർ ചെ​യ്ത​തും സു​ര​ക്ഷാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് കൂ​ട​ത്താ​യി​യി​ൽ റോ​ഡ് പ്ര​വൃ​ത്തി​ക്ക് എ​ടു​ത്ത കു​ഴി​യി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം എ​ര​ഞ്ഞി​മാ​വി​ലും അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ലും സ​മാ​ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ക​രാ​റു​കാ​ർ അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ റോ​ഡി​ൽ ഉ​ണ്ടാ​വു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.