‘ത​ട​യ​ണ​ക​ൾ ഉപയോഗപ്രദമാക്കണമെന്ന് '
Saturday, January 22, 2022 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മി​ച്ച ത​ട​യ​ണ​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി വ​രും വേ​ന​ലി​ലെ ജ​ല​ക്ഷാ​മം നേ​രി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൃ​ഷി​ക​ൾ​ക്കു​ള്ള ജ​ല​സേ​ച​ന ആ​വ​ശ്യാ​ർ​ഥം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി നി​ര​വ​ധി ത​ട​യ​ണ​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്.

പ​കു​തി​യി​ലേ​റെ ത​ട​യ​ണ​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.

സാ​ധാ​ര​ണ​യാ​യി മ​ഴ​ക്കാ​ല​ത്തി​നു ശേ​ഷ​മു​ള്ള ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ​യാ​ണ് പ​ല​ക​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട​യ​ണ​ക​ൾ അ​ട​ച്ച് വെ​ള്ളം ശേ​ഖ​രി​ച്ചു​വ​രു​ന്ന​ത്. വ​രും നാ​ളു​ക​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന കു​ടി​വെ​ള്ള​മ​ട​ക്ക​മു​ള്ള ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.