ഫേ​സ്ബു​ക്ക് പോസ്റ്റിനെ​ച്ചൊ​ല്ലി ഐ​എ​ൻ​എ​ല്ലി​ൽ ത​ർ​ക്കം
Saturday, January 22, 2022 11:57 PM IST
മ​ഞ്ചേ​രി : ഐ​എ​ൻ​എ​ല്ലി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്കം മ​റ​നീ​ക്കി പു​റ​ത്ത്. പു​രാ​വ​സ്തു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റി​നെ ച്ചൊ​ല്ലി​യാ​ണ് പു​തി​യ വ​വാ​ദം.

പു​രാ​വ​സ്തു വ​കു​പ്പി​ലേ​ക്ക് ന​ട​ക്കാ​നി​രു​ന്ന അ​ഭി​മു​ഖം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ചു​വെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്. ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ച​ത് സ്വ​ന്ത​ക്കാ​രെ തി​രു​കി ക​യ​റ്റാ​നാ​ണെ​ന്നു ഐ​എ​ൻ​എ​ൽ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ജീ​ദ് തെ​ന്ന​ല പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ട​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. മ​ന്ത്രി​യു​ടെ ഉ​ദ്ദേ​ശ​ശു​ദ്ധി​യെ ചോ​ദ്യം ചെ​യ്യു​ന്ന ക​മ​ന്‍റ് ഐ​എ​ൻ​എ​ല്ലി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് വി​വ​രം.

ക​മ​ന്‍റി​നെ​തി​രേ മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ​പ്പെ​ട്ട അ​ൻ​വ​ർ സാ​ദ​ത്ത് തി​രൂ​ര​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യും മ​ന്ത്രി​യു​ടെ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ടു​ന്ന​വ​രെ​യും കേ​സി​ൽ പെ​ടു​ത്തി ഒ​തു​ക്കു​ന്ന​തി​നെ മ​ഞ്ചേ​രി​യി​ൽ ചേ​ർ​ന്ന നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അ​പ​ല​പി​ച്ചു.

മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ​പ്പെ​ട്ട മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടാ​ളു​ക​ൾ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്ന​താ​യും നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് കു​റ്റ​പ്പെ​ടു​ത്തി. ക​ള്ള​ക്കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത പ​ക്ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു ് രൂ​പം ന​ൽ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു പാ​ല​ത്തി​ങ്ങ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ലി മ​ഞ്ചേ​രി, എ​ൻ.​എം മ​ഷ്ഹു​ദ്, ക​ലാം ആ​ലു​ങ്ങ​ൽ. ജി​ല്ലാ ട്ര​ഷ​റ​ർ റ​ഹീം വ​ട്ട​പ്പാ​റ. സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ തു​വൂ​ർ, സ​ഫീ​ർ പ​ട്ട​ർ​ക്കു​ളം, സി​ദ്ദി​ഖ് ഉ​ള്ളാ​ടം​കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.