പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ മു​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കീ​ഴ​ട​ങ്ങി
Sunday, January 23, 2022 12:10 AM IST
കൊ​യി​ലാ​ണ്ടി: പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ സി​പി​എം പു​ളി​യ​ഞ്ചേ​രി മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വ​ലി​യാ​ട്ടി​ൽ സു​രേ​ഷ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യ​ത്. കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ച്ച​താ​യി കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ കീ​ഴ​ട​ങ്ങി​യ വി​വ​ര​വും റി​മാ​ൻ​ഡു ചെ​യ്ത വി​വ​ര​വും കൊ​യി​ലാ​ണ്ടി പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ ഇ​യാ​ളെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​വാ​ദ​മാ​യ​പ്പോ​ൾ മാ​റ്റി നി​ർ​ത്തു​ക​യാ​യി​രു​ന്നു.