സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മാ​ണം: ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ ന​ര​കി​ക്കു​ന്നു
Monday, January 24, 2022 12:31 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി അ​ണ​ക്കെ​ട്ടി​നു സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നാ​ല് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ ന​ര​കി​ക്കു​ന്നു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​ർ. ഇ​വി​ടെ നി​ന്നു ജ​ലം പ​മ്പ് ചെ​യ്ത് സ​മീ​പ​ത്തെ കു​ന്നി​ലെ ടാ​ങ്കി​ൽ എ​ത്തി​ച്ചു ശു​ദ്ധീ​ക​രി​ച്ചാ​ണു ച​ക്കി​ട്ട​പാ​റ, ച​ങ്ങ​രോ​ത്ത്, കൂ​ത്താ​ളി, പേ​രാ​മ്പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ജ​ലം ന​ൽ​കു​ന്ന​ത്. ഡാ​മി​ലെ ക​നാ​ലി​ലൂ​ടെ ഒ​ഴു​ക്കി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​മ്പ് ഹൗ​സി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

സ​പ്പോ​ർ​ട്ടു ഡാം ​പ​ണി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​നാ​ൽ ജെ​സി​ബി വ​ച്ചു ത​ക​ർ​ത്തു. ഇ​തോ​ടെ പ​മ്പ് ഹൗ​സി​ലേ​ക്ക് ജ​ല​മെ​ത്താ​താ​യി. നാ​ട്ടു​കാ​രു​ടെ വെ​ള്ളം കു​ടി​യും മു​ട്ടി. സ​പ്പോ​ർ​ട്ടു ഡാം ​പ​ണി ആ​രം​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു അ​റി​യി​ച്ച് ജ​ല​സേ​ച​ന വ​കു​പ്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു ക​ത്തു ന​ൽ​കി​യെ​ന്നു പ​റ​യു​ന്നു. അ​തേ സ​മ​യം മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​മൊ​ന്നു​മു​ണ്ടാ​യി​ല്ല. ജ​നപ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ടി​ല്ല.