ജി​ല്ലാ ടി​ബി​ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മി​ക​ച്ച​ത്: ആ​രോ​ഗ്യ മ​ന്ത്രി
Tuesday, January 25, 2022 12:45 AM IST
കോ​ഴി​ക്കോ​ട്:​ ജി​ല്ലാ ടി​ബി കേ​ന്ദ്രം അ​നു​ബ​ന്ധ​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ക്ഷ​യ​രോ​ഗ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ നേ​തൃ​ത്വം ന​ല്കി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന സ്ഥാ​പ​ന​മാ​ണ് ജി​ല്ലാ ടി​ബി കേ​ന്ദ്ര​മെ​ന്നും 2025 ക്ഷ​യ​രോ​ഗ മു​ക്ത കേ​ര​ള​മാ​ക്കു​ന്ന​തി​നു​ള്ള അ​ക്ഷ​യ​കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ന് ക​ഴി​യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ടി​ബി കേ​ന്ദ്ര​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട അ​നു​ബ​ന്ധ കെ​ട്ടി​ടം സി​ബി നാ​റ്റ് ഉ​ള്‍​പ്പെ​ടെ ഉ​ള്ള പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും എ​ന്‍​ടി​ഇ​പി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ല്‍​കു​ന്ന​തി​നും ഒ​രു മു​ത​ല്‍​ക്കൂ​ട്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ഷ​ണ​ല്‍ ട്യൂ​ബ​ര്‍​കു​ലോ​സി​സ് എ​ലി​മി​നേ​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ മ​ന്ത്രി ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.
മൊ​ബൈ​ല്‍ എ​ക്‌​സ്‌​റേ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്്‍​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മി​ച്ച ആ​രോ​ഗ്യ ചി​ന്ത ഷോ​ര്‍​ട് ഫി​ലി​മി​ന്‍റെ പ്ര​കാ​ശ​ന​വും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ നി​ര്‍​വ​ഹി​ച്ചു. മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ള​ക്ട​ര്‍ ഡോ.​തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി മു​ഖ്യാ​തി​ഥി​യാ​യിരുന്നു.

ജ​ന​മൈ​ത്രി പോ​ലീ​സ് ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ന് ന​ല്കി​യ ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍ററേ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ര്‍ ടി.​റെ​നീ​ഷ് നി​ര്‍​വ​ഹി​ച്ചു.