ക​രി​പ്പൂ​ർ റ​ണ്‍​വെ കു​റ​യ്ക്കു​ന്ന ഒ​രു ന​ട​പ​ടി​യും അ​നു​വ​ദി​ക്കി​ല്ല: ഉ​പ​ദേ​ശ​ക സ​മി​തി
Tuesday, January 25, 2022 12:47 AM IST
കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വെ നീ​ളം കു​റ​യ്ക്കു​ന്ന ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ള ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റ​ണ്‍​വെ എ​ൻ​ഡ് സേ​ഫ്റ്റി ഏ​രി​യ (റെ​സ) നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി റ​ണ്‍​വേ നീ​ളം കു​റ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച സ​മി​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​നി​ർ​ദേ​ശം പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നു എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ഴു​ള​ള റ​ണ്‍​വേ നി​ല​നി​ർ​ത്തി​യാ​ൽ മാ​ത്ര​മേ വ​ലി​യ വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള​ളു. വ​ലി​യ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കേ​ണ്ട​ത് ക​രി​പ്പൂ​രി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​ണെ​ന്നു യോ​ഗ​ത്തി​നു ശേ​ഷം സ​മി​തി ചെ​യ​ർ​മാ​ൻ സ​മ​ദാ​നി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​ലി​യ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​ൽ ഒ​രു ന്യാ​യ​വു​മി​ല്ല. വി​മാ​നാ​പ​ക​ട കാ​ര​ണം ഭൗ​തി​ക സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ലെ​ന്നു അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടും സ​ർ​വീ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തു ശ​രി​യ​ല്ല. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം. വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ക​രി​പ്പൂ​രി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. ഈ ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​സ​ര​വാ​സി​ക​ളെ വി​ശ്വാ​ത്തി​ലെ​ടു​ത്താ​യി​രി​ക്ക​ണം ന​ട​പ​ടി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​ര​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു.

റോ​ഡ് ക​ണ​ക്ടി​വി​റ്റി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​യു​ടെ​യും ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ ത​ല യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ന്നു​ള​ള റോ​ഡ് വി​ക​സ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​റ്റു റോ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഫ​യ​ർ സ്റ്റേ​ഷ​ൻ, പോ​ലീ​സ് സ്റ്റേ​ഷ​ൻ,100 കി​ട​ക്ക​യു​ള​ള ആ​ശു​പ​ത്രി എ​ന്നി​വ​യു​മാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഡ്രെ​യി​നേ​ജ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​രി​ച്ച് ന​ട​പ​ടി​യു​ണ്ടാ​ക​ണം.

ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം.​കെ.​രാ​ഘ​വ​ൻ, വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ ആ​ർ.​മ​ഹാ​ലിം​ഗം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.