ത​ണ​ൽ മ​രം റോ​ഡി​ൽ ക​ട​പു​ഴ​കി വീ​ണു; നാ​ല് പേ​ർ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു
Monday, May 16, 2022 12:14 AM IST
നാ​ദാ​പു​രം: വ​ള​യ​ത്ത് ത​ണ​ൽ മ​രം റോ​ഡി​ൽ ക​ട​പു​ഴ​കി വീ​ണു. നാ​ല് പേ​ർ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം.
വ​ള​യം പാ​റ​ക്ക​ട​വ് റോ​ഡി​ൽ രാ​ത്രി 8.45 ഓ​ടെ​യാ​ണ് വ​ള​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ര​ണ്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത സ​മ​യ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ടൗ​ൺ പ​രി​സ​ര​ത്ത് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ല് പേ​ർ​ക്കാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഉ​ട​ൻ വൈ​ദ്യു​തി വിഛേ​ദി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ര​ണ്ട് ക​ട​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.