കെ-​റെ​യി​ല്‍ ഉ​പേ​ക്ഷി​ക്കും വ​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം: എ​ന്‍. വേ​ണു
Thursday, May 19, 2022 12:47 AM IST
വ​ട​ക​ര: ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു മു​ന്നി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​ണ് സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ക​ല്ലി​ട​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ പി​റ​കോ​ട്ടു പോ​യ​തെ​ന്നും സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി പൂ​ര്‍​ണ്ണ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന​തു വ​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഉ​യ​ര്‍​ത്തി കൊ​ണ്ടു വ​ര​ണ​മെ​ന്നും ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു.
ക​ല്ലി​ട​ലി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ പി​റ​കോ​ട്ടു പോ​കാ​ന്‍ തൃ​ക്കാ​ക്ക​ര ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് കൂ​ടി ഒ​രു ഘ​ട​ക​മാ​ണ്. ക​ല്ലി​ട​ല്‍ മാ​ത്ര​മ​ല്ല കേ​ര​ള​ത്തെ സ​ര്‍​വ​നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ സി​ല്‍​വ​ര്‍​ലൈ​ന്‍​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും എ​ന്‍.​വേ​ണു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.