നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സി​മ​ന്‍റ് തൂ​ണി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു
Monday, May 23, 2022 1:18 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന​രി​കെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു പാ​ഞ്ഞു പാ​ത​യോ​ര​ത്തെ സി​മ​ന്‍റ് തൂ​ണി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. കാ​ർ പാ​ടെ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തി​ന് ശേ​ഷ​മാ​ണ് അ​പ​ക​ട​ം. സി​മ​ന്‍റ് തൂ​ണി​ൽ ഇ​ടി​ച്ചി​ല്ലാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ കാ​ർ തൊ​ട്ട​ടു​ത്ത ജ​ലം നി​റ​ഞ്ഞ ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ലി​ൽ പ​തി​ച്ചു വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.
അ​പ​ക​ട​മു​ണ്ടാ​യ റോ​ഡ് ഭാ​ഗ​ത്ത് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളു​ണ്ട്. പാ​ഞ്ഞു വ​ന്ന കാ​ർ ഗ​ർ​ത്ത​ത്തി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണു നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​ച​ാര​ണം. കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നാ​ൽ ഒ​ഴി​വാ​ക്കി വ​ണ്ടി ഓ​ടി​ച്ച​പ്പോ​ഴാ​ണു അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​തേ സ​മ​യം വ​ണ്ടി​യു​ടെ ഇ​രു​ഭാ​ഗ​ത്തെ​യും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി​യ നി​ല​യി​ലു​മാ​യി​രു​ന്നു. കാ​റി​ൽ എ​ത്ര പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നോ പ​രി​ക്കേ​റ്റി​രു​ന്നോ​യെ​ന്ന കാ​ര്യ​ത്തി​ലും ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്.