മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ്: പ്ര​തി റി​മാ​ന്‍​ഡി​ല്‍
Monday, May 23, 2022 1:18 AM IST
മു​ക്കം: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ കൊ​ടി​യ​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പൊ​ലു​കു​ന്ന​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ളി​വി​ലാ​യി​രു​ന്ന ബാ​ബു​വി​നെ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ബെം​ഗ​ളൂ​രു​വി​ല്‍ മു​ക്കം ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
രാ​ത്രി മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ കൊ​യി​ലാ​ണ്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് മു​ക്കം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ജീ​ഷ് പ​റ​ഞ്ഞു.

ജൈ​വ ​വൈ​വി​ധ്യ ദി​നം
ആ​ച​രി​ച്ചു

നാ​ദാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ​വൈ​വി​ധ്യ ദി​നം ആ​ച​രി​ച്ചു. തെ​രു​വ​ൻ പ​റ​മ്പ​ത്ത് പു​ഴ​യോ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ല മ​ര്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യോ​ജ​ന പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള പു​ഴ​യോ​ര​ത്ത് ജ​ല​ഗീ​തം ആ​ല​പി​ച്ച് ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.