റ​ബ​ർ ബു​ള്ള​റ്റി​ലും ഒ​തു​ങ്ങി​ല്ല ഞ​ങ്ങ​ൾ; വളയത്ത് കാട്ടാനകൾ കൃ​ഷി നശി​പ്പി​ച്ചു
Friday, May 27, 2022 12:45 AM IST
നാ​ദാ​പു​രം: റ​ബ​ർ ബു​ള്ള​റ്റ് പ്ര​യോ​ഗി​ച്ച് തു​ര​ത്തി ഓ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും കാ​ടി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടി വാ​തു​ക്ക​ലി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വീ​ണ്ടും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത്.

ക​ണ്ടി വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പു​ര​ക്ക​ൽ ച​ന്ദ്ര​ൻ, സ​ഹോ​ദ​ര​ൻ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്.

തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച്ച​യാ​ണ് ക​ണ്ടി വാ​തു​ക്ക​ൽ, ആ​യോ​ട് മ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച ആ​ന​ക്കൂ​ട്ട​ത്തെ താ​മ​ര​ശേ​രി​യി​ൽ നി​ന്നെ​ത്തി​യ വ​നം വ​കു​പ്പ് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ റ​ബ​ർ ബു​ള്ള​റ്റ് പ്ര​യോ​ഗി​ച്ച് വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റി​യ​ത്. ക​ണ്ണ​വം വ​ന​ത്തി​ലേ​ക്കാ​ണ് ആ​ന​ക​ളെ തു​ര​ത്തി​യ​ത്. എ​ന്നാ​ൽ ആ​ന​ക്കൂ​ട്ടം വീ​ണ്ടും ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി​യി​ട​ത്തി​ലെ ച​ക്ക, മാ​ങ്ങ തു​ട​ങ്ങി​യ ഫ​ല​ങ്ങ​ൾ വി​ള​വെ​ടു​ക്കാ​നാ​യതോ​ടെ​യാ​ണ് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​ർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. വാ​ണി​മേ​ൽ, ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ല​യോ​ര ഭൂ​മി​യി​ൽ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി നാ​ശം തു​ട​രു​ക​യാ​ണ്.