ദി കാ​ലി​ക്ക​ട്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ര്‍​ബ​ന്‍ ബാ​ങ്കി​ന്‍റെ താ​മ​ര​ശേ​രി ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 24, 2022 12:21 AM IST
താ​മ​ര​ശേ​രി: ദി ​കാ​ലി​ക്ക​ട്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ര്‍​ബ​ന്‍ ബാ​ങ്കി​ന്‍റെ താ​മ​ര​ശേ​രി ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു. നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള എ​ന്‍​ആ​ര്‍​ഇ നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​ക സ​ഹ​ക​ര​ണ സ്ഥാ​പ​നം​കൂ​ടി​യാ​ണ് ദി ​കാ​ലി​ക്ക​ട്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ര്‍​ബ​ന്‍ ബാ​ങ്കെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ ടി.​പി. ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​രാ​ഗേ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​ക്ഷേ​പ സ്വീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി അ​ബ്ദു​റ​ഹ്മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ബാ​ങ്ക് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ എ.​ടി അ​ബ്ദു​ള്ള കോ​യ​അ​ബ്ദു ഷ​രീ​ഫ് ത​ട​ത്തി​ലി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ക​റ​ന്‍റ് അ​ക്കൗ​ണ്ട് സ്വീ​ക​ര​ണം വാ​ര്‍​ഡ് അം​ഗം കെ.​കെ മ​ഞ്ജി​ത ന​ന്ദ​കു​മാ​റി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. സോ​ളാ​ര്‍​വാ​യ്പ പ​ദ്ധ​തി​യാ​യ സൂ​ര്യ കി​ര​ണി​ന്‍റെ പോ​ളി​സി പ്ര​കാ​ശ​നം ബാ​ങ്ക് മു​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​ഹ​രി​ദാ​സ​ന്‍ നി​ര്‍​വ​ഹി​ച്ചു.