ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജിലെ അ​ത്യാ​ഹി​ത വി​ഭാ​ഗ മേ​ഖ​ല
Friday, June 24, 2022 12:25 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​രം മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ൽ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ഇ​വി​ടെ ജൈ​വ​വും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും കു​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യാ​യാ​ൽ ഇ​വി​ടെ കി​ട​ന്ന് ഉ​റ​ങ്ങു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പ്കാ​ർ​ക്കാ​ണ് ദു​ർ​ഗ​ന്ധം മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. പ​ല ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ൽ ഒ​രു കീ​റാ​മു​ട്ടി​യാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഇ​തി​ന് ഒ​രു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വാ​ത്ത​താ​ണ് കാ​ര​ണം. ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ൽ നി​റ​ച്ച് കൊ​ണ്ട് ഇ​വി​ടെ​യാ​ണ് കൊ​ണ്ട് വെ​യ്ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നാ​ണ് ക​ടു​ത്ത ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്ന​ത്