മ​രം വീ​ണ് ത​ക​ർ​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, June 26, 2022 12:29 AM IST
കൂ​രാ​ച്ചു​ണ്ട്: മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് ത​ക​ർ​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​തും കൂ​രാ​ച്ചു​ണ്ട് -കൂ​ട്ടാ​ലി​ട പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ൽ എ​ര​പ്പാ​ൻ​തോ​ട് നി​ർ​മി​ച്ചി​ട്ടു​ള്ള ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ ഷെ​ഡാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്.

ഷെ​ഡി​ന് മു​ക​ളി​ലേ​ക്ക് മ​രം പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര ത​ക​രു​ക​യും ഷെ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്ക് വി​ള്ള​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല.