ല​ഹ​രി മു​ക്തി കേ​ന്ദ്രം ല​ക്ഷ്യ​മാ​ക്കി ല​ഹ​രി വി​ൽ​പ​ന; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, June 27, 2022 1:09 AM IST
കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വാ​സി​പ്പി​ക്കു​ക, ല​ഹ​രി​മു​ക്തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​എ​സ്ടി കേ​ന്ദ്രം ല​ക്ഷ്യ മി​ട്ട് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ന​ട​ക്കാ​വ് പ​ണി​ക്ക​ർ റോ​ഡ് സ്വ​ദേ​ശി സെ​യ്ത​ല​വി (54) പോ​ലീ​സ് പി​ടി​യി​ല്‍.
സ്കൂ​ട്ട​റി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ര​ക്കി​ലോ ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ല​ഹ​രി​മു​ക്തി​ക്കാ​യി വ​രു​ന്ന​വ​രെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ണ്ടും ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ നി​ർ​ത്തു​ന്ന രീ​തി​യാ​ണ് ഇ​യാ​ളു​ടേ​ത്.
ആ​ന്ധ്ര​യി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വാ​ണ് കൂ​ടു​ത​ലാ​യും ഇ​ത്ത​ര​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ബ്രൗ​ൺ​ഷു​ഗ​ർ എം​ഡി​എം​എ പോ​ലു​ള്ള മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി ഗു​ളി​ക​ക​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ പ​റ്റി​യും വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൻ​സാ​ഫും ന​ട​ക്കാ​വ് പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നേ​രി​ൽ​ക്ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം മാ​ത്ര​മാ​ണ് പ്ര​തി ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കു​ക.
ഫോ​ൺ വി​ളി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് നേ​രി​ട്ട് ഓ​ർ​ഡ​റെ​ടു​ക്കു​ന്ന​ത്. ഓ​ർ​ഡ​റെ​ടു​ത്ത​ശേ​ഷം പി​റ്റേ​ദി​വ​സം നേ​രി​ൽ ക​ണ്ടാ​ണ് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ക്കു​ന്ന​ത്.