ന​ഴ്സി​ല്ല, വാ​ഹ​ന​മി​ല്ല,പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Monday, August 8, 2022 12:27 AM IST
മു​ക്കം: ഇ​രു​നൂ​റി​ല​ധി​കം കി​ട​പ്പു രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ നാ​നൂ​റി​ലേ​റെ രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ഹോം ​കെ​യ​ർ നി​ന്ന​തോ​ടെ നൂ​റി​ല​ധി​കം കി​ട​പ്പു രോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യു​ടെ ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ന​ട​ത്തി വ​രു​ന്ന ഹോം ​കെ​യ​റാ​ണ് നേ​രി​യ ആ​ശ്വാ​സം പ​ക​രു​ന്ന​ത്. നി​ല​വി​ലു​ള്ള ന​ഴ്സ് ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​താ​യി ഏ​പ്രി​ൽ ആ​ദ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​ണ്. മെ​യ് ആ​ദ്യ​ത്തി​ൽ ഇ​വ​ർ ഗ​ൾ​ഫി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു. പ​ക്ഷേ, പു​തി​യ ന​ഴ്സി​നെ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തു ത​ന്നെ ജൂ​ണി​ൽ ആ​യി​രു​ന്നു. പു​തി​യ ന​ഴ്സി​നെ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നി​യ​മ​നം ന​ട​ത്താ​ൻ പി​ന്നെ​യും കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ജൂ​ലാ​യി​ൽ ന​ഴ്സ് ചു​മ​ത​ല​യേ​റ്റെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​വ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ന​ഴ്സി​ന്‍റെ സേ​വ​നം വ​ല്ല​പ്പോ​ഴും ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​തും നി​ന്നു. ഹോം ​കെ​യ​റി​ന് വാ​ഹ​ന​മി​ല്ലാ​ത്ത​താ​ണ് താ​ൽ​ക്കാ​ലി​കം വ​ന്നു കൊ​ണ്ടി​രു​ന്ന ന​ഴ്സ് സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന​റി​യു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് റ്റ്യൂ​ബ് മാ​റ്റാ​ൻ വ​രെ​യു​ള്ള സം​വി​ധാ​നം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു മാ​സം പി​ന്നി​ട്ടു.