ക​ര്‍​മ്മ ഓ​മ​ശേ​രി​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ സ്‌​നേ​ഹാ​ദ​രം
Monday, August 8, 2022 12:28 AM IST
താ​മ​ര​ശേ​രി: സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഓ​മ​ശേ​രി​യി​ലെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ര്‍​മ്മ ഓ​മ​ശേ​രി​യെ ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ആ​ദ​രി​ച്ചു.
നാ​ലു വ​ര്‍​ഷ​മാ​യി ഓ​മ​ശേ​രി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ക​ര്‍​മ്മ​ക്ക് നി​ല​വി​ല്‍ 77 ആ​ക്റ്റീ​വ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​വു​മ്പോ​ള്‍ ക​ര്‍​മ്മ​യു​ടെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ അ​വി​ടെ ക​ര്‍​മ്മ നി​ര​ത​മാ​വും.
ഓ​മ​ശേ​രി​യി​ല്‍ മാ​ത്ര​മൊ​തു​ങ്ങു​ന്ന​ത​ല്ല ക​ര്‍​മ്മ​യു​ടെ സേ​വ​നം. മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​വ​ള​പ്പാ​റ​യി​ലും വ​യ​നാ​ട്ടി​ലെ പു​ത്തു​മ​ല​യി​ലും ഹ​മ്പ​യി​ലും എ​റ​ണാ​കു​ള​ത്തെ ചെ​ങ്ങ​ന്നൂ​രി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​രി​ഞ്ചോ​ല, ക​ണ്ണ​പ്പ​ന്‍ കു​ണ്ട്, കൂ​ട​ര​ഞ്ഞി ക​ല്‍​പ്പ​നി​യി​ലു​മൊ​ക്കെ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ ഇ​വ​ര്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ദു​ര​ന്ത നി​വാ​ര​ണ രം​ഗ​ത്ത് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എ​ല്ലാ വി​ധ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.
ക​ര്‍​മ്മ​ക്ക് ഓ​മ​ശേ​രി​യി​ലെ പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ സ്‌​നേ​ഹാ​ദ​രം വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും സേ​വ​ന രം​ഗ​ത്ത് കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഈ ​അം​ഗീ​കാ​രം ഊ​ര്‍​ജ്ജം പ​ക​രു​മെ​ന്നും ക​ര്‍​മ്മ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ സ്‌​നേ​ഹോ​പ​ഹാ​രം ക​ര്‍​മ്മ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി ക​ര്‍​മ്മ​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സൈ​നു​ദ്ദീ​ന്‍ കൊ​ള​ത്ത​ക്ക​ര, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഒ.​പി. സു​ഹ​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ആ​ന​ന്ദ കൃ​ഷ്ണ​ന്‍, എം. ​ഷീ​ജ ബാ​ബു, സി.​എ. ആ​യി​ഷ, ഫാ​ത്വി​മ അ​ബു, അ​ശോ​ക​ന്‍ പു​ന​ത്തി​ല്‍, മൂ​സ നെ​ടി​യേ​ട​ത്ത്, പി. ​ഇ​ബ്രാ​ഹീം ഹാ​ജി, സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി, ഡി. ​ഉ​ഷാ​ദേ​വി, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. മ​ധു സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.