കു​ടും​ബ കൂ​ട്ടാ​യ്മ സം​ഗ​മം ന​ട​ത്തി
Wednesday, August 10, 2022 12:20 AM IST
തി​രു​വ​മ്പാ​ടി: താ​മ​ര​ശേ​രി രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ തി​രു​വ​മ്പാ​ടി മേ​ഖ​ല സം​ഗ​മം ന​ട​ത്തി.
താ​മ​ര​ശേ​രി ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യു​ടെ ചെ​റി​യ പ​തി​പ്പാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​യെ​ന്നും, പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ന​ന്മ​ക​ൾ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് സൂ​ചി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് എ​ടു​ത്തു. കു​ടും​ബ കൂ​ട്ടാ​യ്മ രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​പ​റ​മ്പി​ൽ പ്ര​സം​ഗി​ച്ചു. അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് ന​രി​വേ​ലി​ൽ, ട്ര​സ്റ്റി​മാ​രാ​യ ബോ​ബ​ൻ മു​രി​ങ്ങ​യി​ൽ, സോ​ൺ​സ് കോ​ത​മ്പ​നാ​നി, ചാ​ർ​ളി പ​റ​യ​ൻ​കൂ​ഴി, ബെ​ന്നി പു​ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.