മി​ന്ന​ൽ ചു​ഴ​ലി: വിലങ്ങാട് വ്യാ​പ​ക കൃ​ഷി നാ​ശം
Wednesday, August 10, 2022 1:01 AM IST
നാ​ദാ​പു​രം: ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് മ​ല​യോ​ര ഭൂ​മി​യി​ൽ വാ​യാ​ട് ഭാ​ഗ​ത്ത് ആ​ഞ്ഞ​ടി​ച്ച മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ഇ​രു​പ​ത് സെ​ക്ക​ൻ​ഡ് സ​മ​യം ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം ആ​ഞ്ഞ് വീ​ശി​യ ചു​ഴ​ലി കാ​റ്റി​ൽ വ്യാ​പ​ക നാ​ശം ഉ​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ വാ​ളൂ​ക്ക് സ്വ​ദേ​ശി​ക​ളാ​യ ചി​ല​മ്പി​ക്കു​ന്നേ​ൽ ജോ​യി, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കൊ​ച്ചു പ​റ​മ്പേ​ൽ കെ.​ടി. ജോ​സ് (രാ​ജു), കെ.​ടി. തോ​മ​സ്, വ​ട​ക്കേ​മു​റി​യി​ൽ ബി​ജു മാ​ണി, പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി ആ​സ്യ എ​ന്നി​വ​രു​ടെ ഭൂ​മി​യി​ലാ​ണ് കാ​റ്റ് നാ​ശം വി​ത​ച്ച​ത്. തേ​ക്ക്, തെ​ങ്ങ്, ക​മു​ക്, മാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ ക​ട​പു​ഴ​ക്കി എ​റി​ഞ്ഞ് കാ​റ്റ് സം​ഹാ​ര താ​ണ്ഡ​വമാ​ടി.

അ​ഞ്ച് ഏ​ക്ക​ർ വ​രു​ന്ന കൃ​ഷി ഭൂ​മി​യി​ലെ മി​ക്ക ഫ​ല വൃ​ക്ഷ​ല​താ​ദി​ക​ളും കാ​റ്റി​ൽ നി​ലം പൊ​ത്തി. കൂ​റ്റ​ൻ തേ​ക്ക് മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കാ​റ്റി​ൽ ക​ട പു​ഴ​കി വീ​ണു. ചി​ല​മ്പി​ക്കു​ന്നേ​ൽ ജോ​യി​യു​ടെ ഇ​രു​നി​ല കോ​ൺ​ക്രീ​റ്റ് വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ സ​ൺ​ഷേ​ഡി​നും, കൊ​ച്ചു പ​റ​മ്പേ​ൽ കെ.​ടി.​ജോ​സ​ഫ് എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ സ​ൺ​ഷേ​ഡി​നും, ജ​ന​ൽ ചി​ല്ലു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ജോ​സ​ഫി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന തേ​ങ്ങാ കൂ​ട​ക്ക് മു​ക​ളി​ൽ തെ​ങ്ങും തേ​ക്ക് മ​ര​വും ക​ട​പു​ഴ​കി വീ​ണ് കൂ​ട പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ഇ​ന്ദി​ര ന​ഗ​റി​ലെ കു​ള​ക്കാ​ട്ടി​ൽ നി​സാ​ർ, പ​ള്ളി വാ​തു​ക്ക​ൽ ലി​സി, പു​ത്ത​ൻ വീ​ട്ടി​ൽ ശി​വ​ൻ കു​ട്ടി, നെ​ടും തെ​ട്ടി​യി​ൽ ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും മ​ര​ങ്ങ​ൾ പ​തി​ച്ച് കേ​ടുപാ​ട് സം​ഭ​വി​ച്ചു. വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നി​ൽ പ​തി​ച്ച​തോ​ടെ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി നി​ല​ച്ചു. അ​ഞ്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. വാ​യാ​ട് റോ​ഡി​ൽ മ​ര​ങ്ങ​ൾ വീ​ണ് വാ​ളൂ​ക്ക് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു. നാ​ട്ടു​കാ​രും, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളും എ​ത്തി വീ​ണ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി.

മ​യ്യ​ഴി പു​ഴ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വി​ല​ങ്ങാ​ട് പു​ല്ലു​വ പു​ഴ​യി​ൽ ചു​ഴ​ലി​ക്കാ​റ്റി​നി​ടെ ജ​ല നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.

ചെ​ളി നി​റ​ഞ്ഞ മ​ലവെ​ള്ളം കു​ത്തി ഒ​ലി​ച്ചി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. വാ​ളൂ​ക്ക് പാ​ല​ത്തി​ന്‍റെ കൈ ​വ​രി നി​റ​ഞ്ഞ് മ​ല​വെ​ള്ള​മൊ​ഴു​കി.

ഇ​തോ​ടെ നാ​ട്ടു​കാ​ർ പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ത്തി. നാ​ദാ​പു​രം എം​എ​ൽ​എ ഇ.​കെ. വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബാ​ബു കാ​ട്ടാ​ളി തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.