പ​ച്ച​ക്ക​റി​കൊണ്ട്‍ ഇ​ന്ത്യ​യൊരുക്കി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് യുപി സ്‌​കൂ​ള്‍
Saturday, August 13, 2022 12:34 AM IST
തി​രു​വ​മ്പാ​ടി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് യു​പി സ്‌​കൂ​ളി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ നി​ര​ത്തി നി​റം പ​ക​ര്‍​ന്ന ത്രി​വ​ര്‍​ണ ഇ​ന്ത്യ​യു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റം​ല ചോ​ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷൗ​ക്ക​ത്ത​ലി കൊ​ല്ല​ള​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ഗ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, ഷോ​ളി ജോ​ണ്‍, ദി​ലീ​പ് മാ​ത്യൂ​സ് , അ​ബ്ദു​റ​ബ്ബ്, സു​വ​ര്‍​ണ്ണ ഗ്ലോ​റി​യ തോ​മ​സ്, സോ​ളി, അ​ഞ്ജു സെ​ബാ​സ്റ്റ്യ​ന്‍, നി​തി​ന്‍ ജോ​സ് , അ​ബ്ദു​ല്‍ റ​ഷീ​ദ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​യി​ഷ അം​ന, സ്പീ​ക്ക​ര്‍ തെ​രേ​സ സു​രേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മ​ഞ്ചേ​രി വെ​ജി​റ്റ​ബി​ള്‍​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 40 കി.​ഗ്രാം വെ​ളു​ത്തു​ള്ളി​യും 15 കി.​ഗ്രാം പ​ച്ച​മു​ള​കും 50 കി.​ഗ്രാം ത​ക്കാ​ളി​യും 5 കി.​ഗ്രാം കാ​ര​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് മ​നോ​ഹ​ര​മാ​യ ഇ​ന്ത്യ​യും പ​താ​ക​യും നി​ര്‍​മ്മി​ച്ച​ത്.