സ്ത്രീ​ചേ​ത​ന വി​ചാ​ര സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, August 13, 2022 11:43 PM IST
കോ​ഴി​ക്കോ​ട്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ചേ​ത​ന "സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം : സ്ത്രീ​മു​ന്നേ​റ്റം' എ​ന്ന വി​ഷ​യ​ത്തി​ൽ വി​ചാ​ര സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി ച​രി​ത്രം കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് മാ​താ പേ​രാ​മ്പ്ര അ​വ​ത​രി​പ്പി​ച്ച "അ​മൃ​ത ഭാ​ര​തം ' എ​ന്ന ദൃ​ശ്യ ആ​വി​ഷ്കാ​രം അ​ര​ങ്ങേ​റി. സ്ത്രീ​ചേ​ത​ന പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. സു​പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ​വ​ൺ​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്രി​യ പീ​ലി​ക്കോ​ടും, ഗ​വ. ലോ ​കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ. ഡോ. ​ജി.​ബി. താ​ജി​യും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന സ്ത്രീ ​പ്ര​തി​സ​ന്ധി​ക​ളി​ൽ കീ​ഴ്പ്പെ​ടു​ന്ന​വ​രാ​യി​രു​ന്നി​ല്ല എ​ന്ന് ഡോ. ​പ്രി​യ പീ​ലി​ക്കോ​ട് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ സാ​മൂ​ഹ്യ- സാ​മ്പ​ത്തി​ക രം​ഗ​ത്തു​ള്ള അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ത്രീ​ക​ൾ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ചും സ്ത്രീ-​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​ജി.​ബി. താ​ജി പ്ര​സം​ഗി​ച്ചു.