വ​ന്യ മൃ​ഗ​ശ​ല്യം രൂ​ക്ഷം, അവസാന കുടുംബവും മ​ല​യി​റ​ങ്ങു​ന്നു
Monday, August 15, 2022 1:11 AM IST
നാ​ദാ​പു​രം :കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് മ​ല​യി​ലെ അ​വ​സാ​ന​ത്തെ കു​ടും​ബ​വും മ​ല​യി​റ​ങ്ങു​ന്നു.​വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ലെ മ​ല​യ​ങ്ങാ​ട് മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള വ​ന്യ മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ അ​വ​സാ​ന കു​ടും​ബ​വും താ​മ​സ​മൊ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

ഇ​ന്ന് റോ​യി​യും, ഭാ​ര്യ ജോ​ളി​യും വി​ല​ങ്ങാ​ട് വാ​ട​ക വീ​ട്ടി​ലേ​ക് മാ​റു​ക​യാ​ണ്. 45 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വി​ല​ങ്ങാ​ട് എ​ത്തി​യ മേ​മ​റ്റ​ത്തി​ൽ റോ​യി​യു​ടെ കു​ടും​ബ​മാ​ണ് കു​ടി​യി​റ​ങ്ങു​ന്ന​ത്.​

ആ​റ് പ​തി​റ്റാ​ണ്ട് മു​മ്പ് 53 കു​ടും​ബ​ങ്ങ​ൾ ഈ ​മ​ല​യോ​ര​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​രെ​ല്ലാം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്ത​ന്നെ മ​ല​യോ​ര ഭൂ​മി വി​ട്ടു.റോ​ഡ് , വൈ​ദ്യു​തി സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ തീ​രാ ദു​രി​ത​മാ​ണ് ഇ​ന്നും​മ​ല​യോ​ര മേ​ഖ​ല​യ്ക്കു​ള്ള​ത്. കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യാ​ണ് മ​ല​യോ​ര​ത്തെ കു​ട്ടി​ക​ൾ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പോ​ലും നേ​ടി​യ​ത്.

പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ മ​ല​യി​റ​ങ്ങി തു​ട​ങ്ങി​യ​ത്. മി​ക്ക കു​ടും​ബ​ങ്ങ​ളും കൃ​ഷി സ്ഥ​ലം ഉ​പേ​ക്ഷി​ച്ച്ടൗ​ണു​ക​ളി​ൽ ചേ​ക്കേ​റി. 50 വ​ർ​ഷ​ത്തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജീ​വി​ത​ത്തി​നി​ട​യി​ൽ​ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി​ആ​ന​ക​ൾ മേ​ഖ​ല​യി​ൽ താ​ണ്ഡ​വ​മാ​ടു​ക​യാ​ണ് എ​ന്ന് റോ​യി പ​റ​യു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി നാ​ശ​മാ​ണ് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പെ​ടെ ആ​ന​ക​ൾ ഇ​റ​ങ്ങി.

എ​ല്ലാ​രും താ​മ​സം മാ​റു​ക​യാ​ണ്. ഞാ​നും ഇ​റ​ങ്ങു​ന്നു ഇ​വി​ടെ ജീ​വി​ക്കാ​നാ​വു​ന്നി​ല്ല സു​ര​ക്ഷി​ത സ്ഥാ​നം​തേ​ടി മാ​റു​ക​യാ​ണ് അ​ല്ലെ​ങ്കി​ൽ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​വും. കൃ​ഷി​യി​ലെ ആ​ധാ​യം ഉ​പേ​ക്ഷി​ച്ചാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്നും റോ​യി പ​റ​യു​ന്നു.​ നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് മ​ല​യ​ങ്ങാ​ട് മ​ല​യി​ൽ കു​ടി​യേ​റി മ​ണ്ണി​നോ​ട് മ​ല്ലി​ട്ട് പൊ​ന്ന് വി​ള​യി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തും, ജീ​വ​ന് പോ​ലും ഭീ​ഷ​ണി ഉ​യ​രു​ക​യും​ചെ​യ്ത​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ റോ​യി​യോ​ട് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.