പോ​ലീ​സു​കാ​ര​നെ കു​ത്തി വീ​ഴ്ത്തി​യ​ത് ആ​ഗ് ഓ​പ്പ​റേ​ഷ​നി​ൽ ജാ​മ്യം ന​ൽ​കി​യ റൗ​ഡി
Wednesday, February 8, 2023 11:50 PM IST
വ​ട​ക​ര: ഏ​റാ​മ​ല​യി​ൽ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ചൂ​താ​ട്ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പോ​ലീ​സു​കാ​ര​നെ കു​ത്തി വീ​ഴ്ത്തി​യ​ത് ആ​ഗ് ഓ​പ്പ​റേ​ഷ​നി​ൽ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച റൗ​ഡി ലി​സ്റ്റി​ൽ പെ​ട്ട യു​വാ​വ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. നാ​ദാ​പു​രം കാ​യ​പ്പ​ന​ച്ചി സ്വ​ദേ​ശി ഷൈ​ജു​വാ​ണ് പോ​ലീ​സു​കാ​ര​നെ കു​ത്തി വീ​ഴ്ത്തി​യ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ദാ​പു​രം വ​ള​യം, ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഞ്ചാ​വ് കേ​സു​ക​ളി​ലും, തീ​വ​യ്പ്പ്, അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ഷൈ​ജു. 2021 ൽ ​നാ​ദാ​പു​രം പോ​ലീ​സ് റൗ​ഡി ലി​സ്റ്റി​ൽ പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ല്ല ന​ട​പ്പ് നി​ർ​ദ്ദേ​ശി​ച്ച് ആ​ർ​ഡി​ഒ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. കാ​യ്പ​ന​ച്ചി ഇ​രി​ങ്ങ​ണ്ണൂ​ർ റോ​ഡി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തീ ​വ​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗു​ണ്ടാ മ​യ​ക്കു മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ആ​ഗ് ഓ​പ്പ​റേ​ഷ​നി​ൽ ഷൈ​ജു​വി​നെ നാ​ദാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യിലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും മ​റ്റ് പു​തി​യ കേ​സു​ക​ളി​ൽ ഉ​ൾ​പെ​ടാ​ത്ത​തി​നാ​ലും പ​ഴ​യ കേ​സു​ക​ളി​ൽ ജാ​മ്യ​ത്തി​ൽ ആ​യ​തി​നാ​ലും അ​റ​സ്റ്റ് കാ​ണി​ച്ച് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സു​കാ​ര​നെ അ​ക്ര​മി​ച്ച​ത്.