ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്ന തെ​രു​വ് വി​ള​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു
Sunday, April 21, 2024 4:59 AM IST
മു​ക്കം: എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ പു​തി​യ​താ​യി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്ക് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചി​ട്ട​തോ​ടെ ച​രി​ഞ്ഞ് വീ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് ടി​പ്പ​ർ​ലോ​റി തെ​രു​വ് വി​ള​ക്കി​ൽ ഇ​ടി​ച്ച​ത്.

ഇ​തോ​ടെ റോ​ഡി​ലേ​ക്ക് വീ​ണ തെ​രു​വ് വി​ള​ക്ക് നാ​ട്ടു​കാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി റോ​ഡ​രി​കി​ലേ​ക്ക് ത​ള്ളി മാ​റ്റി​യെ​ങ്കി​ലും ഇ​പ്പോ​ഴും അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു. രാ​ത്രി​യി​ൽ ക​ത്തി​നി​ൽ​കു​ന്ന തെ​രു​വ് വി​ള​ക്ക് ഇ​തു​വ​ഴി വാ​ഹ​ന​വു​മാ​യി വ​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​ത്ത രീ​തി​യി​ലാ​ണു​ള്ള​ത്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും.

പ്ര​ദേ​ശ​ത്തെ മ​റ്റ് തെ​രു​വ് വി​ള​ക്കു​ക​ളും ടി​പ്പ​ർ ലോ​റി​ക​ൾ ഇ​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും ന​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത വി​ധ​മാ​ണ് നി​ര​വ​ധി ടി​പ്പ​ർ ലോ​റി​ക​ൾ ഇ​വി​ടെ നി​ർ​ത്തി​യി​ടു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.