മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് അ​പ​ഹാ​സ്യം: ഷി​ബു മീ​രാ​ൻ
Monday, April 22, 2024 5:09 AM IST
മു​ക്കം: ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു മീ​രാ​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച അ​ടി​സ്ഥാ​ന​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പ​രി​ഹാ​സ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തി​യ​തെ​ന്നും ഷി​ബു മീ​രാ​ൻ പ​റ​ഞ്ഞു.

റ​ഈ​സ് ചേ​പ്പാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, എ.​എം. നൗ​ഷാ​ദ്, എ​ൻ.​കെ. അ​ഷ്റ​ഫ്, മൂ​ല​ത്ത് മ​ജീ​ദ്, കെ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, അ​ബ്ദു ത​റ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.