ആ​വേ​ശം വാ​രി​വി​ത​റി എ​ള​മ​രം ക​രീ​മി​ന്‍റെ റോ​ഡ്‌​ഷോ
Wednesday, April 24, 2024 5:32 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കെ ആ​വേ​ശം വി​ത​റി ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ​ള​മ​രം ക​രീ​മി​ന്‍റെ റോ​ഡ്‌​ഷോ. തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ റോ​ഡ്‌​ഷോ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ പു​തി​യ ആ​വേ​ശം പ​ക​ര്‍​ന്നു.

എ​ള​മ​രം ക​രീ​മി​നു പു​റ​മേ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​പ്ര​ദീ​പ്കു​മാ​ര്‍ എ​ന്നി​വ​രാ​ണ് തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ട​ലു​ണ്ടി ക​ട​വ് പാ​ല​ത്ത് നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.

ചാ​ലി​യം അ​മാ​ന ജം​ഗ്ഷ​ന്‍, ക​രു​വ​ന്‍​തി​രു​ത്തി, കോ​താ​ര്‍​ക്കോ​ട്, ഫ​റോ​ക്ക് ബ​സ് സ്റ്റാ​ന്‍റ്, ഫ​റോ​ക്ക് പു​തി​യ​പാ​ലം ജം​ഗ്ഷ​ന്‍, ചെ​റു​വ​ണ്ണൂ​ര്‍ ജം​ഗ്ഷ​ന്‍,ബേ​പ്പൂ​ര്‍ ബി​സി റോ​ഡ്,ബേ​പ്പൂ​ര്‍ അ​ങ്ങാ​ടി,ബേ​പ്പൂ​ര്‍ ഹൈ​സ്‌​കൂ​ള്‍, അ​ര​ക്കി​ണ​ര്‍, മീ​ഞ്ച​ന്ത മേ​ല്‍​പാ​ലം, കോ​യ വ​ള​പ്പ്,

പ​യ്യാ​ന​ക്ക​ല്‍, ചു​ള്ളി​ക്കാ​ട്ജം​ഗ്ഷ​ന്‍, കോ​തി​പാ​ലം, മു​ഖ​ദാ​ര്‍ ജം​ഗ്ഷ​ന്‍, വ​ലി​യ​ങ്ങാ​ടി ചു​ങ്കം ജം​ഗ്ഷ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ്, ഗാ​ന്ധി റോ​ഡ്, കാ​മ്പു​റം, ഭ​ട്ട് റോ​ഡ് ജം​ഗ്ഷ​ന്‍ ,കോ​യ റോ​ഡ്, പു​തി​യാ​പ്പ ബ​സ് സ്റ്റാ​ന്‍റ്, പു​തി​യ നി​ര​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റോ​ഡ് ഷോ ​പ​ര്യ​ട​നം ന​ട​ത്തി.