പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Wednesday, April 24, 2024 5:32 AM IST
കോ​ട​ഞ്ചേ​രി: പൂ​ള​പ്പാ​റ- വേ​ളം​കോ​ട് റോ​ഡി​ൽ പൂ​ള​പ്പാ​റ അ​ങ്ങാ​ടി​ക്ക് സ​മീ​പം ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.

ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വെ​ള്ളം പാ​ഴാ​കു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.