സ്ഥാ​നാ​ര്‍​ഥി​ക​ളും നേ​താ​ക്ക​ളും രാ​വി​ലെ വോ​ട്ടു​ചെ​യ്യും
Friday, April 26, 2024 5:58 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളു​ടെ നേ​താ​ക്ക​ളും രാ​വി​ലെ​ത്ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും.

കോ​ഴി​ക്കോ​ട്ടെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി എ​ള​മ​രം ക​രീം രാ​വി​ലെ ഏ​ഴി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സാ​വി​യോ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 56-ാം ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.​ വീ​ടി​ന് സ​മീ​പ​ത്തെ നെ​ടു​ങ്ങോ​ട്ടൂ​ര്‍ മാ​തൃ​ബ​ന്ധു വി​ദ്യ​ശാ​ല എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന് വോ​ട്ട്.

എ​ണ്‍​പ​ത്തി​നാ​ലാം ബൂ​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് അ​ദ്ദേ​ഹം വോ​ട്ടു​ചെ​യ്യും. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​ടി.​ ര​മേ​ശ് രാ​വി​ലെ 9.30ന് ​ഈ​സ്റ്റ്ഹി​ല്‍ ഗവ. കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ 37 -ാം ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ രാ​വി​ലെ ഏ​ഴി​ന് അ​ത്തോ​ളി മൊ​ട​ക്ക​ല്ലൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്യും.​സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം രാ​വി​ലെ 7.30 ന് ​തൊ​ണ്ട​യാ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ പോ​ളി​ങ് ബൂ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്യു​ക.

മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് രാ​വി​ലെ എ​ട്ടി​ന് കോ​ട്ടു​ളി യു​പി സ്‌​കൂ​ളി​ലെ 136-ാം ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.​മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ രാ​വി​ലെ എ​ട്ടി​ന് മു​ക്കാ​ളി മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ളി​ലും കെ.​കെ. ര​മ എം​എ​ല്‍​എ രാ​വി​ലെ എ​ട്ട​ര​യ്ക്കു നെ​ല്ലാ​ച്ചേ​രി എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.​

വ​ട​ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​ഫി പ​റ​മ്പി​ല്‍ രാ​വി​ലെ ഏ​ഴി​ന് പാ​ല​ക്കാ​ട്ടെ മ​ണ​പ്പു​ള്ളി​കാ​വ് ജി​എ​ല്‍​പി​എ​സി​ലെ 93-ാം ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യും.​ വ​ട​ക​ര​യി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ മ​ട്ട​ന്നൂ​രി​ലെ പ​ഴ​ശി വെ​സ്റ്റ് യു​പി​ സ്‌​കൂ​ളി​ലെ 61-ാം ബൂ​ത്തി​ല്‍ രാ​വി​ലെ രാ​വി​ലെ ഏ​ഴ​ര​യ്ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.