എ​ൽ​ഡി​എ​ഫി​നു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​മാ​ർ​ക്കെ​തി​രേ പ​രാ​തി
Friday, April 26, 2024 5:58 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​മാ​ർ കോ​ഴി​ക്കോ​ട്ടെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​നു വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.

ക​ണ്ണ​ഞ്ചേ​രി ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​മാ​രാ​യ വാ​മ​ന​ൻ ന​ന്പൂ​തി​രി, ശം​ഭു ന​ന്പൂ​തി​രി എ​ന്നി​വ​ർ വീ​ഡി​യോ​യി​ലൂ​ടെ പ​ര​സ്യ​മാ​യി എ​ൽ​ഡി​എ​ഫി​നു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ന​ന്പി​ടി നാ​രാ​യ​ണ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ണി​ക്ക കൊ​ണ്ട് ശ​ന്പ​ളം പ​റ്റു​ന്ന​താ​യ ഈ ​ജീ​വ​ന​ക്കാ​ർ പ​ര​സ്യ​മാ​യി പ്ര​ച​ര​ണം ന​ട​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.