കേരളത്തിൽ യുഡിഎഫ് തരംഗം: സമദാനി
Sunday, April 21, 2019 2:20 AM IST
വ​ട​ക​ര: വ​ട​ക​ര ഉ​ൾ​പ്പെ​ടെ കേ​ര​ളം മു​ഴു​വ​ൻ യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ് എ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം പ​ര്യ​ട​നം ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ സ​മാ​പ​നം ചെ​ര​ണ്ട​ത്തൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി സ​ർ​ക്കാ​ർ ത​രി​പ്പ​ണ​മാ​ക്കി​യ സ​മ്പ​ദ്ഘ​ട​ന​യെ പു​ന​രു​ദ്ധ​രി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം വ​ര​ണം. കേ​ര​ള​ത്തി​ൽ ഹി​ന്ദു, മു​സ്ലിം, ക്രി​സ്ത്യ​ൻ ഐ​ക്യ​ത്തി​നു​വേ​ണ്ടി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ച്ച ലീ​ഡ​ർ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ കെ. ​മു​ര​ളീ​ധ​ര​ൻ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെന്ന് അദ്ദേഹം പറഞ്ഞു.
പി.​എം. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, അ​മ്മാ​ര​പ​ള്ളി കു​ഞ്ഞി ശ​ങ്ക​ര​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ, വി.​എം. ച​ന്ദ്ര​ൻ, നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്ദു​ള്ള, സി ​പി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം പ​ര്യ​ട​നം ന​ട​ത്തി​യ​ത്.
രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 10 വ​രെ എ​ഴു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തി​യ​ത്. നേ​ര​ത്തെ കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ശ്ച​യി​ച്ച പ​ര്യ​ട​ന പ​രി​പാ​ടി കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണം മൂ​ലം മാ​റ്റി​വ​ച്ചിരുന്നു.