മോഹൻലാലിനു പിറന്നാളാശംസയുമായി സം​ഗീ​ത​വി​രു​ന്ന്
Saturday, May 18, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലെ തെര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ളു​ൾപ്പെടുത്തി സംഗീതവിരുന്ന് ഒരുക്കുന്നു. കാ​ലി​ക്ക​ട്ട് സ്ട്രി​ംഗ്സ് മ്യൂ​സി​ക് ബാ​ന്‍​ഡാണ് മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് 'ലാ​ലേ​ട്ട​ന് ആ​ശം​സ​ക​ളോ​ടെ ' എ​ന്ന പേ​രി​ല്‍ പരിപാടി സംഘടിപ്പിക്കുന്നത്. 20-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ലാണ് പരിപാടി. ഫാ​ന്‍​സ് അസോസിയേഷൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ം. സ്ട്രി​ംഗ്സ് ഗ്രൂ​പ്പി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ് ഓ​ര്‍​ക്ക​സ്‌​ട്ര ഒ​രു​ക്കു​ന്ന​ത്. ഗാ​യ​ക​രാ​യ ശ്രീ​കാ​ന്ത് കൃ​ഷ്ണ, ലി​ജേ​ഷ് ഫ​റോ​ക്ക് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.