ബ​സി​ന് പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്
Wednesday, July 17, 2019 1:05 AM IST
താ​മ​ര​ശേ​രി: നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. പു​തു​പ്പാ​ടി മ​ല​പു​റം കെ​ട്ടി​ന്‍റകാ​യി​ല്‍ അ​സീ​സി​ന്‍റെ മ​ക​ന്‍ അ​ജ്മ​ല്‍ (18) നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത 766 ല്‍ ​പു​ല്ലാ​ഞ്ഞി​മേ​ട് കെ​ആ​ര്‍ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.
നൂ​റാം​തോ​ട് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തി ആ​ളെ ക​യ​റ്റു​ന്ന​തി​നി​ടെ പി​ന്നാ​ലെ വ​ന്ന സ്‌​കൂ​ട്ട​ര്‍ ബ​സി​ന് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​റും അ​ജ്മ​ലും ബ​സിന​ടി​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​ജ്മ​ലി​നെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ന്‍​ത​ന്നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​പ്പി​ച്ചു.