ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഓഫീസ് മാ​ർ​ച്ച് ഇ​ന്ന്
Saturday, July 20, 2019 12:21 AM IST
മു​ക്കം: ക​ാര​ശേ​രി​പ്പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തും പൊ​യി​ലി​ലെ എ​സ്റ്റേ​റ്റി​ൽ ഹോ​ട്ട് ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​മ്മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓഫീസിലേക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തും. പ്ലാ​ന്‍റി​ന് ന​ൽ​കി​യ അ​നു​മ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ക​ർ​മ്മ​സ​മി​തി​യും ചു​ണ്ട​ത്തും പൊ​യി​ൽ ഗ​വ. യു​പി‌ സ്കൂൾ അ​ധി​കൃ​ത​രും ഗ്രാ​മ​പഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 160 ഡി​ഗ്രി ചൂ​ടി​ൽ ടാ​ർ, പാ​റ​പ്പാ​ടി , മെ​റ്റ​ൽ എ​ന്നി​വ മി​ക്സ് ചെ​യ്യു​ന്ന​താ​ണ് പ്ലാ​ൻ​റി​ലെ പ്ര​വ​ർ​ത്ത​നം.
സ​മീ​പ​ത്ത് ജ​ന​വാ​സ​മു​ള്ള സ്ഥ​ല​മാ​ണി​ത്. ര​ണ്ട് കോ​ള​നി​ക​ൾ, സ്കൂൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ട്. അ​തു​കൊ​ണ്ട് പ്ലാ​ന്‍റ് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. പ്ലാ​ന്‍റി​നെ​തി​രെ ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ​ഡി​ഒ, വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജോ​ർ​ജ് വി ​തോ​മ​സ്, ബി​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ, സാ​ലു പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.