വെള്ളം മുടങ്ങി; രോഗികൾ വലഞ്ഞു
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം മുടങ്ങുന്നത് പ​തി​വാകു​ന്നു. കാ​ൻ​സ​ർ വാ​ർ​ഡു​ക​ളി​ലെ ശു​ചി മു​റി​ക​ളി​ൽ വെ​ള്ള​മി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ളാ​ണ് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ബു​ദ്ധി​മു​ട്ടി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മു​ത​ൽ ഉ​ച്ച വ​രെ​യാ​ണ് വെ​ള്ള​മി​ല്ലാ​തി​രു​ന്ന​ത്. ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത പ​ത്തും ഇ​രു​പ​തും പേ​രാ​ണ് കാ​ൻ​സ​ർ വാ​ർ​ഡു​ക​ളി​ൽ ഉ​ള്ള​ത്. ഇ​വ​ർ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ളി​ക്കാ​നും മ​റ്റും എ​ത്തി​യ​പ്പോ​ഴാണ് വെള്ളമി ല്ലാത്തത് അറിയുന്നത്.
ആ​ശു​പ​തി അ​ധി​കൃ​ത​രോ​ട് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ കു​റ​ച്ചു ക​ഴി​യു​മ്പോ​ൾ വെ​ള്ളം വ​രു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വെ​ള്ളം വ​രാ​ത്ത​തി​നാ​ൽ കൂ​ട്ടി​രി​പ്പു​കാ​ർ പു​റ​ത്തു പോ​യി വെ​ള്ളം കൊ​ണ്ടു​വ​ന്നാ​ണ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ​ത്.