മ​ന്ത്രിയുടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Saturday, July 20, 2019 12:23 AM IST
പേ​രാ​മ്പ്ര: പി​എ​സ്‌​സി സംവിധാനം അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ൽ പ്രതിഷേധിച്ചും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ടും കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പേ​രാ​മ്പ്ര​യി​ലെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​. ഇവരെ പിന്നീട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് പു​റ്റം​പൊ​യി​ല്‍, കെ​എ​സ്‌​യു പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മി​ത്ത് മ​നോ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​കെ. അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.