മോട്ടോർവാഹനവകുപ്പ് പ​രി​ശോ​ധ​ന കർശനമാക്കി
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി മേ​ഖ​ല​ക​ളി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ സ്റ്റേ​ജ് ക്യാ​രേ​ജ് സ​ര്‍​വ്വീ​സ് സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 17 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ബസ്റൂട്ടുകളിലെ സമാന്തര സർവീസ് സംബന്ധിച്ച്് നിരവധി പരാതികൾ ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പരിശോധന. താ​മ​ര​ശേ​രി ഭാ​ഗ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ബ​സ് സ്റ്റാ​ൻഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടാ​ക്‌​സ് അ​ട​യ്ക്കാ​തെ സ​ര്‍​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന​യ്ക്ക് കോ​ഴി​ക്കോ​ട്, വ​ട​ക​ര ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും സേ​ഫ് കേ​ര​ള​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. കൊ​യി​ലാ​ണ്ടി​യി​ല്‍ അ​ജി​ല്‍ കു​മാ​ര്‍, സ​ന​ല്‍ വി. ​മ​ണ​പ്പ​ള്ളി എ​ന്നീ എംവിഐമാരുടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് സ്‌​ക്വാ​ഡു​ക​ളും, കോ​ഴി​ക്കോ​ട്ട് അ​നൂ​പ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും താ​മ​ര​ശേ​രി അ​ടി​വാ​രം ഭാ​ഗ​ത്ത് അ​ജി​ത്ത് കു​മാ​ര്‍, ദി​നേ​ഷ് കീ​ര്‍​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
ആ​കെ 78 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തത്.