കക്ക​യ​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം
Monday, July 22, 2019 1:05 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം ​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി ഹൈ​ഡ​ൽ ടൂ​റി​സം, വ​നം വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം.
ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഴ​യി​ൽ മ​തി​ല്‍
ത​ക​ര്‍​ന്നു

നാ​ദാ​പു​രം: പു​റ​മേ​രി ഹോ​മി​യോ മു​ക്കി​ന് സ​മീ​പം ചു​റ്റു മ​തി​ല്‍ ത​ക​ര്‍​ന്ന​ത് വീ​ടി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ഹോ​മി​യോ മു​ക്കി​ന് സ​മീ​പ​ത്തെ ഒ​ത​യോ​ത്ത് കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന പ​റ​മ്പി​ലെ ചെ​ങ്ക​ല്‍ മ​തി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നി​ലം പ​തി​ച്ച​ത്. ഇ​തോ​ടെ സ​മീ​പ​ത്തെ വീ​ടി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

മ​ണ്ണി​ടി​ഞ്ഞു

കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ള്ള മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടി​ന് ഭീ​ക്ഷ​ണി. ഇ​രു​പ​ത്തേ​ഴാം​മൈ​ലി​ൽ താ​മ​സി​ക്കു​ന്ന ആ​ല​ക്ക​ൽ ഗോ​പി​യു​ടെ വീ​ടി​നു​മു​ൻ ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​താ​ണ് വീ​ടി​ന് ഭീ​ക്ഷ​ണി​യാ​യത്. റോ​ഡ​രി​കി​ലാ​യി വ​ള​രെ ഉ​യ​ർ​ന്ന തി​ണ്ടി​ന് മു​ക​ളി​ലാ​യു​ള്ള വീ​ടി​ന് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി വീ​ടി​ന് ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ത്തെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ൽ ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ - ത​ല​യാ​ട് റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ക്ഷ​ണി നേ​രി​ടു​ന്ന മേ​ഖ​ല​യാ​ണ്. പൊ​തു​മ​രാ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തും ക​രി​ങ്ക​ൽ ഭി​ത്തി​ക​ളി​ലാ​ത്ത​തി​നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​ത​ത​ട​സ​വും നേ​രി​ടാ​റു​ണ്ട്.