560 വീ​ടു​ക​ൾ പൂ​ർ​ണമാ​യും 5434 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു
Thursday, August 15, 2019 12:52 AM IST
ക​ൽ​പ്പ​റ്റ: പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് വയനാട് ജി​ല്ല​യി​ൽ ഇ​തു​വ​രെ 560 വീ​ടു​ക​ൾ പൂ​ർ​ണമാ​യും 5434 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത്.
ഇ​വി​ടെ 275 വീ​ടു​ക​ൾ പൂ​ർ​ണമാ​യും 3200 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. വൈ​ത്തി​രി താ​ലൂ​ക്കി​ൽ 273 വീ​ടു​ക​ൾ പൂ​ർ​ണമാ​യും 2057 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഇ​ത് യ​ഥാ​ക്ര​മം 12 ഉം 177 ​ഉം വീ​ടു​ക​ളാ​ണ്.

നി​യ​ന്ത്ര​ണം​ വി​ട്ട്
കാ​ർ മ​റി​ഞ്ഞു

മാ​ന​ന്ത​വാ​ടി:​ത​ല​ശേ​രി-​മാ​ന​ന്ത​വാ​ടി റോ​ഡി​ൽ ച​ന്ദ​ന​ത്തോ​ട് വ​ട്ട​പ്പൊ​യി​ലി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 5.30നാ​യി​രു​ന്നു അ​പ​ക​ടം. നി​സാ​ര പ​രി​ക്കേ​റ്റ യാ​ത​ത്ര​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.