ചാ​രാ​യ നി​ര്‍​മാ​ണ​ം: യു​വാ​വ് പി​ടി​യി​ല്‍
Saturday, August 17, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്ത് ചാ​ല​ക്ക​ല്‍ ര​വീ​ന്ദ്ര​ന്‍ മ​ക​ന്‍ പ്ര​വീ​ഷ് (35) ആ​ണ് 250 ലി​റ്റ​ര്‍ വാ​ഷു​മാ​യി എ​ക്‌​സൈ​സ് പി​ടി​യി​ലാ​യ​ത്. വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ നി​ന്നാ​ണ് വാ​ഷും ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള 40 ലി​റ്റ​റി​ന്‍റെ കു​ക്ക​റും സ്റ്റൗ​വും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​രാ​യം വാ​റ്റി സം​ഭ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജോ ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ കെ.​പി.​റ​ഷീ​ദ്, വ​നി​താ സി​വി​ല്‍േ​പാ​ലീ​സ് ഓ​ഫീ​സ​ര്‍ ഷൈ​നി , സി​ഇ​ഒ മാ​രാ​യ ദി​നോ​ബ്, അ​ജി​ത്ത്, ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ യു.​പി. മ​നോ​ജ് ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.