സോ​യി​ൽ പൈ​പ്പിം​ഗ്‌ പ്ര​തി​ഭാ​സം കു​റ​യു​ന്നു
Saturday, August 17, 2019 12:43 AM IST
മു​ക്കം: കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ മ​ല​യി​ൽ ക​ണ്ടെ​ത്തി​യ സോ​യി​ൽ പൈ​പ്പിം​ഗ്‌ പ്ര​തി​ഭാ​സം കു​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ അ​ഞ്ചെ​ണ്ണ​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ ഒ​ന്നാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്.
മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ പെ​യ്യു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും പ്ര​തി​ഭാ​സം കു​റ​യാ​ൻ കാ​ര​ണ​മാ​യി . എ​ന്നാ​ൽ പ്ര​വാ​ഹ​ത്തി​ന്‍റെ ശ​ക്തി​യി​ൽ മാ​റ്റ​മി​ല്ല. കൊ​ടി​യ​ത്തൂ​ർ- കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ​മ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ്‌ പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​ത്.
തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ലേ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​ഞ്ച് ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്.
ഇ​പ്പോ​ൾ ഒ​ന്നാ​യി ചു​രു​ങ്ങി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തോ​ട്ടു​മു​ക്കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കും ബ​ന്ധു വീ​ട്ടു​ക​ളി​ലേ​ക്കും മാ​റ്റി പാ​ർ​പ്പി​ച്ച 12 കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച് പോ​യി.
മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മ​ണ​ലും ചീ​ടി​യും ഉ​ൾ​പ്പെ​ടെ പൊ​ങ്ങി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് സോ​യി​ൽ പൈ​പ്പി​ങ് പ്ര​തി​ഭാ​സം. ഇ​ത് ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.
ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ഇ​ബ്രാ​ഹിം കു​ഞ്ഞ്, അ​സി. ജി​യോ​ള​ജി​സ്റ്റ് പി.​സി. ര​ശ്മി, സി.​ഡ​ബ്ലി​യു.​ആ​ർ.​ഡി.​എം സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ദി​നേ​ശ​ൻ, ജി​ല്ല മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ടി.​പി ആ​യി​ഷ, ത​ഹ​സി​ൽ​ദാ​ർ അ​നി​ത കു​മാ​രി, സി.​ഡ​ബ്ലി​യുആ​ർ​ഡിഎം ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ അ​ജേ​ഷ് എ​ൻ. പി​ള്ള, താ​മ​ര​ശ്ശേ​രി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഷ​ബീ​ന, പി. ​അ​നി​ൽ കു​മാ​ർ, പി.​എ ച​ന്ദ്ര​ബോ​സ്, സി.​എം അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പൈ​ക്കാ​ട​ൻ മ​ല​യി​ൽ നി​ന്ന് നേ​ര​ത്തെ നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യി​രു​ന്നു. ഈ ​മ​ര​ക്കു​റ്റി​ക​ൾ ദ്ര​വി​ച്ച് ജ​ലം മ​ണ്ണി​ലേ​ക്കി​റ​ങ്ങി​യ​താ​ണ് പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന