വാ​ഹ​ന മോ​ഷ​ണം: നാ​ലുപേ​ർ പി​ടി​യി​ൽ
Saturday, August 17, 2019 12:44 AM IST
തി​രു​വ​മ്പാ​ടി: വാ​ഹ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ നാ​ല്‌ പേ​ർ തി​രു​വ​മ്പാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​മ്പാ​ടി പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ് ഫ​സ​ലു (19) തി​രു​വ​മ്പാ​ടി കാ​പ്പി​ൽ ജി​ഷ്ണു (19), തി​രു​വ​മ്പാ​ടി പാ​റ​ക്ക​ൽ ഷാ​ഫി (43) ,കാ​ര​ശ്ശേ​രി മ​ലാം​കു​ന്ന് മൈ​സൂ​ർ മ​ല ആ​ക​സ്മി​ക് (20) എ​ന്നി​വ​രാ​ണ് തി​രു​വ​മ്പാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.​ഫ​സ​ലു, ജി​ഷ്ണു എ​ന്നി​വ​ർ ബൈ​ക്കി​ൽ വ​ന്ന​പ്പോ​ൾ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പരിശോധനയിൽ ഇവർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്‍റെ ന​മ്പ​ർ വ്യാ​ജ​മാ​ണ​ന്നും കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൂ​ട്ടു​പ്ര​തി​ക​ളാ​യ ഷാ​ഫി, ആ​ക​സ്മി​ക് എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ഫ​സ​ലു, ജി​ഷ്ണു എ​ന്നി​വ​ർ തി​രു​വ​മ്പാ​ടി എ​സ് ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​ണ്.​തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​പെ​ക്ട​ർ ഷാ​ജു ജോ​സ​ഫ്, എ​സ്ഐ ജോ​യ്, എ​സ്ഐ അ​ബ്ദു​ൽ മ​ജീ​ദ് ,സി​പി​ഒ ഷി​ജു, ജി​ൻ​സി​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.