വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌ടം; വ​ഴി​മുട്ടി തി​രു​വ​മ്പാ​ടി​യി​ലെ വ്യാ​പാ​രി​ക​ൾ
Sunday, August 18, 2019 12:30 AM IST
തി​രു​വ​മ്പാ​ടി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ തി​രു​വ​മ്പാ​ടി​യി​ലെ വ്യാ​പാ​രി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഓ​രോ സ്ഥാ​പ​ന​ത്തിനുമു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്ടം​ പ​ല​ർ​ക്കും ഇതുവരെ നി​ക​ത്തി​യെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. അ​രി​യും പ​ച്ച​ക്ക​റി​ക​ളും മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള പ്രി​ന്‍റിം​ഗ് യ​ന്ത്ര​ങ്ങ​ൾ വ​രെ ന​ശി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ട​ക​ളി​ലും സ്വ​ർ​ണ​ക്ക​ട​ക​ളി​ലു​മൊ​ക്കെ വെ​ള്ള​ം കയറി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ക​ട​ക​ളി​ൽ ഇ​ത്ത​വ​ണ വെ​ള്ളം ക​യ​റി​. ച​ർ​ച്ച് റോ​ഡി​ൽ ഉ​യ​ർ​ന്ന സ്ഥ​ല​ത്തു​ള്ള ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഒ​ഴി​വാ​യ​ത്. പെ​രു​ന്നാ​ൾ കച്ചവടത്തിനു ക​രു​തി​യി​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു.

ച​ർ​ച്ച് റോ​ഡി​ലെ ബ്രൈ​റ്റ് മീ​ഡി​യ​യി​ലെ ഫ്ള​ക്സ് പ്രി​ന്‍റിം​ഗ് യ​ന്ത്രം വെ​ള്ളം ക​യ​റി കേ​ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​യ​ത് ഇ​വി​ടെ​യാ​ണ്. സ്ഥാ​പ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഉ​ട​മ ശ്രീ​ജി​ത്ത് ജോ​സ​ഫ് പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്തു​ള്ള സു​വ​ർ​ണ ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ​യി​ലും ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​യി. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി നാ​ലാം ദി​വ​സ​മാ​ണ് ക​നി​വ് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ വെ​ള്ളം ക​യ​റി​യ​ത്. ഫ്രി​ഡ്ജും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

ആ​ന​ക്കാം​പൊ​യി​ൽ ക​നി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റേതാ​ണ് ലാ​ബ്. അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​നി​വ് ര​ക്ഷാ​ധി​കാ​രി ജി​നീ​ഷ് ആ​ന​ക്കാം​പൊ​യി​ൽ പ​റ​ഞ്ഞു. ടൗ​ണി​ന് ചു​റ്റു​മു​ള്ള ച​തു​പ്പു​നി​ല​ങ്ങ​ൾ വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യ​താ​ണ് വെ​ള്ളം ഇ​ത്ര​യ​ധി​കം ഉ​യ​രാ​നി​ട​യാ​ക്കി​യ​ത​ന്നാ​ണ് ആ​ക്ഷേ​പം. തോ​ടു​ക​ൾ കൈ​യേ​റി കെ​ട്ടി​യെ​ടു​ത്ത​തും തി​രി​ച്ച​ടി​യാ​യി. 2006 മു​ത​ലാ​ണ് ഇ​വി​ടെ നി​ക​ത്ത​ൽ തു​ട​ങ്ങി​യ​ത്. ഇ​രു​മു​ന്ന​ണി​ക​ളും മാ​റി​മാ​റി ഭ​രി​ച്ചെ​ങ്കി​ലും ഇ​ത് തു​ട​രു​ക​യാ​യി​രു​ന്നു. ടൗ​ണി​ന്‍റെ വി​ക​സ​നം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​യി​രു​ന്നു ​നി​ക​ത്ത​ൽ.

എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും പ്ര​ള​യ ദു​രി​താ​ശ്വാ​സം അ​നു​വ​ദി​ക്കു​മ്പോ​ൾ തങ്ങളെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ബാ​ങ്കു​ക​ൾ​പോ​ലും നി​ഷേ​ധാ​ത്മ​ക​ സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ട​ന ന​ൽ​കി​യ ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.