ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ലിനെ അനുസ്മരിച്ചു
Sunday, August 18, 2019 12:32 AM IST
തി​രു​വ​ന്പാ​ടി: ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ അ​നു​സ്മ​ര​ണം വി​ള​ക്കാം തോ​ട് (പു​ന്ന​ക്ക​ൽ) സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളിയിൽ ന​ട​ന്നു. അ​നു​സ്മ​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വിശുദ്ധ ​കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് എ​മരിറ്റസ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പ​ിള്ളി നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി പു​രോ​ഹി​ത​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ​രും പ​ങ്കെ​ടു​ത്തു.

മ​ദ്യ​വ​ർ​ജ്ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ സജീവസാ​ന്നിധ്യ​മാ​യി​രു​ന്നു ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ. മ​ദ്യ​വ​ർ​ജ്ജ​ന​ത്തി​ലൂ​ടെ ആ​യി​ര​ങ്ങ​ളെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​വാ​ൻ ചാ​ണ്ടി​യ​ച്ച​ന് സാ​ധി​ച്ചു. ദു:​ഖ​വെ​ള്ളി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന വ​യ​നാ​ട​ൻ ചു​ര​ത്തി​ലൂ​ടെ​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി ആ​യി​ര​ങ്ങ​ൾ​ക്ക് ആത്മീയ ഉണർവ് പ​ക​ർ​ന്ന് ന​ൽ​കി. അ​ച്ച​ന്‍റെ ലാ​ളി​ത്യ​വും വി​ന​യ​വും പു​തു​ത​ല​മു​റ മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്ന് മാ​ർ പോ​ൾ ചി​റ്റി​ല​പ്പ​ിള്ളി പ​റ​ഞ്ഞു.