പീഡനക്കേസിൽ പ്രതി പിടിയിൽ
Sunday, August 18, 2019 12:32 AM IST
വ​ട​ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 19 കാ​ര​ൻ പി​ടി​യി​ൽ. ഇ​രി​ങ്ങ​ണ്ണൂ​ർ സ്വദേശിയെയാണ് വ​ട​ക​ര സി​ഐ എം.​എം. അ​ബ്ദു​ൾ​ക​രീം അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലും കോ​ഴി​ക്കോ​ടെ ബ​ന്ധു​വീ​ട്ടി​ലും വ​ച്ച് പ്ര​തി മ​ദ്യ​വും ക​ഞ്ചാ​വും ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ കോ​ഴി​ക്കോ​ട് നി​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച വിവരം പെ​ണ്‍​കു​ട്ടി പറയുന്ന​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് കോ​ട​തി​ ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാൻഡ് ചെ​യ്തു.