റാ​ഗിം​ഗ്: ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​ടെ ചെവി ത​ക​ര്‍​ത്തു
Tuesday, August 20, 2019 12:19 AM IST
പ​യ്യോ​ളി: മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ്ദന​ത്തെത്തു​ട​ര്‍​ന്നു ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​ടെ ക​ര്‍​ണ്ണ​പ​ടം ത​ക​ര്‍​ന്നു.
പ​യ്യോ​ളി അ​യ​നി​ക്കാ​ട് കു​റ്റി​യി​ല്‍​പീ​ടി​ക​യി​ല്‍ മേ​നാ​ട​ന്‍ പൊ​യി​ല്‍ മു​ര​ളീ​ധ​ര​ന്‍റെ മ​ക​ന്‍ അ​ഭി​ഷ്ണ​വി​നാ​ണ് (19) മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ചെ​ര​ണ്ട​ത്തൂ​ര്‍ എം​എ​ച്ച്ഇ​എ​സ് കോ​ള​ജി​ല്‍ ബി​എ​സ് സി ​കംപ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ഷ്ണ​വി​നെ കോ​ള​ജി​ന​ക​ത്ത് വച്ചാ​ണ് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ച​ത്.
വ​ല​ത് ചെ​വി​യു​ടെ ക​ര്‍​ണ്ണ​പ​ട​മാ​ണ് ത​ക​ര്‍​ന്ന​ത്. പ​യ്യോ​ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.