കു​ടി​വെ​ള്ള​മി​ല്ല: ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, August 22, 2019 12:26 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ച്ചേ​രി​ച്ചാ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ ഗു​ണഭോ​ക്താ​ക്ക​ള്‍​ക്ക് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീസ് ഉ​പ​രോ​ധി​ച്ചു. സൗ​ജ​ന്യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ മോ​ട്ടോ​റും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും കേ​ടാ​യ​തി​നാ​ലാ​ണ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​യ​ത്.
മ​ഴ​ക്കാ​ല​ത്ത് പോ​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന സ്ഥ​ല​ത്തെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​പ​ദ്ധ​തി. ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മേ​പ്പ​യ്യൂ​ര്‍ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഉ​പ​രോ​ധ സ​മ​രം ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.