മു​രി​ങ്ങ​യി​ൽപ​ടി പാ​ലം അ​പ​ക​ട ഭീ​ഷണി​യി​ൽ
Thursday, August 22, 2019 12:26 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലുരാം​പാ​റ- പു​ന്ന​ക്ക​ൽ ബൈ​പാ​സ് റോ​ഡി​ലെ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പു​ല്ലു​രാം​പാ​റ ബ​ഥാ​നി​യ ധ്യാ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള മു​രി​ങ്ങ​യി​ൽ പ​ടി പാ​ല​ത്തി​ലൂ​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.
ഈ ​വ​ർ​ഷം ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ല​ത്തി​ന് സാ​ര​മാ​യി കേ​ടു​പ​റ്റി​യി​രു​ന്നു. പാ​ലം കോ​ട​ഞ്ചേ​രി -നി​ല​മ്പൂ​ർ മ​ല​യോ​ര ഹൈ​വേ​യും വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന തു​ര​ങ്ക​പാ​ത​യും ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലേ​ക്ക് പു​ല്ലു​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ൽ നി​ന്നു​ള്ള ഏ​ക സ​ഞ്ചാ​ര മാ​ർ​ഗമാ​ണി​ത്
നാ​ൽ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ന്ന​ത്തെ പു​ല്ലു രാം​പാ​റ ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി പ​ണി​ത പാ​ല​മാ​ണി​ത്. പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ തൂ​ണു​ക​ൾ ഏ​ത് സ​മ​യ​വും നി​ലം​പൊ​ത്താ‌​വു​ന്ന സ്ഥി​തി​യാ​ണ്.