ഇ​രു​വ​ഞ്ഞി പു​ഴ​യി​ലെ വെ​ന്‍റ് പൈ​പ്പ് പാ​ല​വും തൂ​ക്കു​പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, August 22, 2019 12:26 AM IST
മു​ക്കം: ഇ​രു​വ​​ഞ്ഞി​പ്പു​ഴ​യി​ലെ മു​ക്കം വെ​ന്‍റ് പൈ​പ്പ് പാ​ല​വും പാ​ല​ക്ക​ട​വ​ത്ത് തൂ​ക്കു​പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്കു നി​സംഗ​ത.
മൂ​ന്നു ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള മു​ക്കം ക​ട​വ് പാ​ലം വ​ന്ന​തോ​ടെ ഇ​തി​നോ​ടു ചേ​ർ​ന്ന വെ​ന്‍റ് പൈ​പ്പ് പാ​ല​വും ക​ണ്ണെ​ത്തും ദൂ​ര​ത്തു​ള്ള തൂ​ക്കു​പാ​ല​വും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി.
അ​തേ സ​മ​യം പാ​ല​ങ്ങ​ൾ ര​ണ്ടും പു​ഴ ഗ​തി മാ​റി ഒ​ഴു​കാ​ൻ കാ​ര​ണ​മാ​വു​ക​യും ഇ​തു​മൂ​ലം തീ​ര​ങ്ങ​ൾ ഇ​ടി​യു​ക​യും വീ​ടു​ക​ൾ​ക്കു ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്നു.
ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 2018-ലെ ​പ്ര​ള​യ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ക​ര​യി​ടി​ച്ചി​ലു​ണ്ടാ​യ​ത് ഈ ​ര​ണ്ടു പാ​ല​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്. വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച മു​ക്കം​ക​ട​വ് പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​ണ്.
വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ന്‍റെ ര​ണ്ട​റ്റ​വും ത​ക​ർ​ന്നു ക​ഴി​ഞ്ഞു. ഇ​തി​നു തൊ​ട്ടു താ​ഴെ​യാ​ണ് മു​ക്കം​ക​ട​വ് പാ​ലം. അ​പ​ക​ടം മു​ന്നി​ൽ ക​ണ്ട് പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​ണ്. പ​ക്ഷേ തീ​രു​മാ​നം ന​ട​പ്പി​ലാ​​യി​ട്ടി​ല്ല.