ബോം​ബ് നി​ർ​മാണം: സ്റ്റീ​ൽ ക​ണ്ടെയ്ന​റു​ക​ൾ ക​ണ്ടെ​ത്തി
Thursday, August 22, 2019 12:26 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി കു​റ്റി​പ്ര​ത്ത് പോ​ലീ​സ് റെ​യ്ഡിൽ ​ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ൽ ക​ണ്ടെയ്ന​റു​ക​ൾ ക​ണ്ടെ​ത്തി. ക​ല്ലാ​ച്ചി കോ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു സ​മീ​പം മ​ഠ​ത്തി​ൽ കോ​ട്ടോ​ളി​ത്താ​ഴ റോ​ഡി​ൽ കു​റ്റി​പ്പു​റം കോ​വി​ല​ക​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നാ​ണ് സ്റ്റീ​ൽ കണ്ടെയ്ന​റുകൾ ക​ണ്ടെ​ത്തി​യ​ത്.
പ​റ​മ്പി​നോ​ട് ചേ​ർ​ന്ന മ​ൺ​തി​ട്ട​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. ഈ ​മാ​സം ആ​റി​ന് പോ​ലീ​സ് ഇ​വി​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി​യി​രു​ന്നു.
സി​ഐ കെ.​പി. സു​നി​ൽ​കു​മാ​ർ, അ​ഡീ. എ​സ്ഐ വി.​വി. ശ്രീ​ജേ​ഷ്, പ​യ്യോ​ളി​യി​ൽ നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ടെ​ടു​ത്ത ക​ണ്ടെ​യ്ന​റു​ക​ൾ പു​തി​യ താ​ണെ​ന്നും തു​ട​ര​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കുമെ​ന്നും സി​ഐ പ​റ​ഞ്ഞു.